ന്യൂഡെൽഹി: അമേരിക്കയ്ക്ക് പുറകേ കൊറോണ പ്രതിരോധത്തിന് വേണ്ടിയുള്ള ഓക്‌സിജനടക്കമുള്ള സംവിധാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ ഒരുങ്ങി ഫ്രാൻസ്. ഓക്‌സിജൻ ജനറേറ്റർ, ദ്രവീകൃത ഓക്‌സിജൻ, വെന്റിലേറ്റർ എന്നിവയാണ് ഫ്രാൻസ് എത്തിക്കുന്നത്.
വരും ദിവസങ്ങളിൽ ഏറ്റവും ആധുനികമായ ചികിത്സാ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് നൽകും.
പെട്ടന്ന് രോഗികൾക്ക് ആശ്വാസം ലഭിക്കേണ്ട സംവിധാനത്തിനൊപ്പം ദീർഘകാല ചികിത്സ വേണ്ടവർക്കുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്. ഫ്രഞ്ച് എംബസിയാണ് വിവരം അറിയിച്ചത്. ഇന്ത്യക്കായി 8 അതിനൂതനവും കൂടുതൽ ശേഷിയുമുള്ള ഓക്‌സിജൻ ജനറേറ്റർ. 250 രോഗികൾക്ക് ഒരേ സമയം ഓക്‌സിജൻ വർഷം മുഴുവൻ തുടർച്ചയായി നൽകാനാകുന്നവായാണ് പുതിയ യന്ത്രങ്ങൾ.
ഇവയ്‌ക്കൊപ്പം 2000 രോഗികൾക്ക് അഞ്ചു ദിവസം തുടർച്ചായായി ഉപയോഗിക്കാവുന്ന ദ്രവീത ഓക്‌സിജൻ നൽകുന്ന ഉപകരണം. മറ്റ് വെന്റിലേറ്റർ സൗകര്യം എന്നിവയാണ് എത്തുന്നതെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനയിൻ ട്വീറ്ററിലൂടെ അറിയിച്ചു.