ഒരു മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; പരിശോധനയിൽ ശ്വാസകോശത്തിൽ കണ്ടെത്തിയത് പേനയുടെ നിബ്ബ്

ആലുവ: ഒരു മാസമായി ബാലന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങി കിടന്ന പേനയുടെ നിബ്ബ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിബ് നീക്കം ചെയ്തത്. ഒരു മാസത്തോളമായി കുട്ടിക്ക് ചുമയുണ്ടായിരുന്നു, തുടര്‍ന്ന് ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

മരുന്ന് കഴിച്ചിട്ടും ചുമ വിട്ട് മാറാത്തതിനെ തുടര്‍ന്നാണ് ആലുവയിലെ രാജഗിരി ആശുപത്രിയിലെ ശ്വാസകോശരോഗ ചികിത്സ വിഭാഗത്തില്‍ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ പേനയുടെ നിബ് കണ്ടെത്തിയത്.

കുടങ്ങി കിടക്കുന്ന നിബ് പീഡിയാട്രിക് സർജറി വിഭാഗത്തിന്‍റെ സഹായത്തോടെ പുറത്തെടുക്കാന്‍ തിരുമാനിക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ചത് റിജിഡ് ബ്രോങ്കോസ്കോപിയ എന്ന നൂതന സാങ്കേതിക വിദ്യ. രാജ ഗിരി ആശുപത്രി യിലെ ശ്വാസകോശ രോഗ ചികിത്സ വിഭാഗത്തിലെ ഡോ.രാജേഷ് വിയുടെയും പീഡിയാട്രിക്‌ സര്‍ജന്‍ ഡോ.അഹമ്മദ്‌ കബീറിന്‍റെയും നേതൃത്വത്തിലാണ് പേനയുടെ നിബ് പുറത്തെടുത്തത്.