Home Health കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

0

തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.

വ്യാഴാഴ്ച രാത്രിയാണ് പനിയും ശ്വാസതടസവും മൂലം ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ കൊറോണ ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here