വാഷിംഗ്ടൺ : ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും എല്ലാ സഹായവും നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പറഞ്ഞു.
ഇന്ത്യയ്ക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും പദ്ധതികളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും എത്രയും വേഗം സഹായം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കൻ വ്യക്തമാക്കി. യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമം രാജ്യത്ത് കഴിഞ്ഞ ദിവസം 3,49,691 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. നിലവിൽ ഇരുപത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.
വാക്സിനേഷനും പുരോഗമിക്കുകയാണ്. പതിനാല് കോടിയിലധികം ആളുകൾ വാക്സിൻ സ്വീകരിച്ച