ബംഗളൂരു: ആൻ്റി വൈറൽ മരുന്നായ റെംഡിസീവർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 16 പേർ അറസ്റ്റിൽ. ഇവരിൽ രണ്ട് പേർ മരുന്ന് വിതരണക്കാരാണ്. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് റെംഡിസീവർ കരിഞ്ചന്തയിൽ വിൽക്കുന്നവരെ പിടികൂടിയത്.
ക്രൈംബ്രാഞ്ച് ഇന്ന് നടത്തിയ നടത്തിയ പരിശോധനയിൽ 55 റെംഡിസീവിർ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനോരായിരം രൂപയ്ക്കാണ് ഇവർ മരുന്നുകൾ മറിച്ചുവിറ്റിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസം റെംഡിസീവർ ഉൾപ്പടെ കൊറോണ ചികിത്സയ്ക്കായുള്ള മരുന്നുകൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ പ്രത്യേക സംവിധാനമൊരുക്കണമെന്ന് കർണാടക സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിസിബി നടപടികൾ ശക്തമാക്കിയത്.