ന്യൂഡെൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് പടിയിറങ്ങുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി ജസ്റ്റിസ് എൻ.വി. രമണ നാളെ രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. 2019 നവംബർ 18നാണ് ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്. എ. ബോബ്‌ഡെ ചുമതലയേറ്റത്. 2013 ഏപ്രിൽ മുതൽ സുപ്രീംകോടതിയിലുണ്ട്.
അയോദ്ധ്യ കേസ് വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച 9 അംഗ ബെഞ്ചിലും അംഗമായിരുന്നു. പ്രശസ്ത അഭിഭാഷകൻ അരവിന്ദ് ശീനിവാസ് ബോംബ്ഡെയുടെ മകനായി ജനിച്ച അദ്ദേഹം നാഗ്പൂർ സ്വദേശിയാണ്.
കൊറോണ മൂലം വീഡിയോ കോൺഫറൻസ് വഴി കേസുകൾ കേട്ട് ചരിത്രം സൃഷ്‌ടിച്ച ചീഫ് ജസ്റ്റിസ് എസ്. എ.ബോംബ്ഡെയ്‌ക്ക് ഇന്ന് വിടവാങ്ങൽ ദിനത്തിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകുന്നതും വെർച്വൽ രീതിയിലാണ്.