മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ 12 കൊറോണ രോഗികള്‍ പൊള്ളലേറ്റ് മരിച്ചു. മുംബൈയ്ക്ക് അടുത്ത് വിരാറില്‍ വിജയ് വല്ലഭ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ഐസിയു വിഭാഗത്തിലെ എയര്‍ കണ്ടീഷനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ആശുപത്രിയില്‍ വേണ്ടത്ര ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ‘ സുഹൃത്തിന്റെ ഫോണ്‍ ലിഭച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുമ്പോള്‍ അവിടെ ഒരു കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതാണ് കണ്ടത്. ഫയര്‍ എഞ്ചിനുകള്‍ തീ അണയക്കാന്‍ ശ്രമിക്കുകയായിരുന്നു. തീ അണച്ചതിന് ശേഷം പത്ത് പേരുടെ മൃതദ്ദേഹം ആണ് കണ്ടത്. ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. രണ്ട് നേഴ്സുമാര്‍ മാത്രം ആണ് ഉണ്ടായിരുന്നത്’. ദൃക്സാക്ഷി പറയുന്നു.