ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. വരുന്ന ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.
ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. നേരത്തെ, സൗദി, കുവൈറ്റ്, ഒമാന്‍ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയില്‍ താമസിച്ചവരോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച നിര്‍ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയതായാണ് വിവരം.