Home State 20 ന് ശേഷം ശനിയും ഞായറും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം

20 ന് ശേഷം ശനിയും ഞായറും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം

0

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയായി. ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബ്യൂട്ടി പാർലറിന് ഇളവ് ഉണ്ടാകില്ല. തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തൽക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറിൽ നാല് പേർക്ക് യാത്ര അനുമതി നൽകും. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്നു നി​ര​വ​ധി പേ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കൊ​ണ്ട് മു​ടി വെ​ട്ടി​ച്ച​തും മൊ​ട്ട​യ​ടി​ച്ച​തും. മ​ക്ക​ളു​ടെ മു​ടി വെ​ട്ടു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ മു​ടി വെ​ട്ടു​ന്ന ഭാ​ര്യ​യു​ടെ​യു​മൊ​ക്കെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ത​രം​ഗ​മാ​യി​രു​ന്നു.

അതേസമയം ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here