ന്യൂഡെൽഹി: രാജ്യത്തെ കൊറോണ പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. സ്വീകരിച്ച വിവിധ നടപടികളെ കുറിച്ച് അറിയിക്കാൻ കേന്ദ്രത്തോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകളുടെ വിതരണം, വാക്‌സിനേഷൻ, ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി സ്വമേധയാ കേസെടുത്തത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യൂറിയായി ചീഫ് ജസ്റ്റീസ് നിയമിച്ചു.