സോളാർ കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരി സരിത എസ് നായർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: കുപ്രസിദ്ധ തട്ടിപ്പുകാരി സരിത എസ് നായർ അറസ്റ്റിൽ. സോളാർക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന തട്ടിപ്പുകാരി സരിതയെ ഇന്ന് പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ൻറി​നെ തു​ട​ർ​ന്നാ​ണ് നടപടി.

12 ലക്ഷത്തിന്റെ ചെക്ക് കേസില്‍ തുടര്‍ച്ചയായി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് സ​രി​ത​യ്ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അറസ്റ്റിലായ സരിതയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദി​ൽ നി​ന്ന് 42,70,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ഒ​ന്നാം പ്ര​തി​യും സ​രി​ത ര​ണ്ടാം പ്ര​തി​യും ഇ​വ​രു​ടെ സ​ഹാ​യി മ​ണി​മോ​ൻ മൂ​ന്നാം പ്ര​തി​യു​മാ​ണ്.

കേ​സി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ കോ​ട​തി, സ​രി​ത​യ്ക്കും ബി​ജു രാ​ധാ​കൃ​ഷ്ണ​നും എ​തി​രെ അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സു​ക​ളി​ലൊ​ന്നാ​ണി​ത്. 2012ൽ ​കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തേ​സ​മ​യം, അ​സു​ഖം കാ​ര​ണ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് എ​ന്നാ​ണ് സ​രി​ത​യു​ടെ​യും ബി​ജു​വി​ൻറെ​യും വി​ശ​ദീ​ക​ര​ണം.സോളാര്‍ തട്ടിപ്പില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ്.