ഇന്ത്യയിൽ വൈറസ് കൊടുങ്കാറ്റ്; മൂന്ന് ലക്ഷം കടന്ന് രോഗികള്‍; ലോകത്തെ ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയിൽ വൈസ് കൊടുക്കാറ്റ് ആഞ്ഞുവീശുന്നു. രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. 3,14,835 പേര്‍ക്കു ആണ് കൊറോണ സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി ആണ് ഒരു രാജ്യത്ത് മൂന്ന് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2104 പേര്‍ക്ക് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായി. 1,78,841 പേര്‍ രോഗമുക്തി നേടുകയും ചെയതു.

രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,30,965 ആയി. ഇതില്‍ 1,34,54,880 പേരാണ് രോഗമുക്തി നേടിയത്.

22,91,428 പേരാണ് നിലവില്‍ കൊറോണ ബാധിച്ചു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ മരണ സംഖ്യ 1,84,675 ആണ്.