കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊറോണ സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് താൻ ചികിത്സ ആരഭിച്ചതായി രമേഷ് പൊക്രിയാൽ അറിയിച്ചു. താനുമായി സമ്പർക്കം ഉണ്ടായിരുന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യം അതിതീവ്ര കൊറോണ വ്യാപനത്തിലാണെന്നാണ് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊറോണ പോസിറ്റീവ് കേസുകൾ ഒറ്റദിവസംകൊണ്ട് ഇത്രയധികം റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്താകെ15,616,130 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 കൊറോണ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.