ഹൈദരബാദ്: കൊറോണ ബാധിച്ച് മുൻ റിസർവ് ബാങ്ക് ഗവർണ്ണർ എം. നരസിംഹം (94) അന്തരിച്ചു. വൈറസ് ബാധിച്ചു ചികിൽസയിലായിരുന്നു അദ്ദേഹം.രാജ്യത്തെ ബാങ്കിങ് പരിഷ്ക്കാരങ്ങളുടെ പിതാവെന്ന് അറിയപ്പെടുന്ന എം. നരസിംഹം ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. റിസർവ് ബാങ്കിൽ റിസർച്ച് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പടിപടിയായി ഉയർന്ന് ആർബിഐ ഗവർണ്ണർ പദവിയിൽ വരെ എത്തി.
കേന്ദ്ര സർക്കാർ രൂപീകരിച്ച രണ്ട് സമിതികളിൽ അദ്ധ്യക്ഷനായിരുന്നു. ബാസിൽ മാനദണ്ഡങ്ങൾ വരുന്നതിന് ഏറെ മുമ്പ് തന്നെ 90 ദിവസത്തിൽ കൂടുതൽ തിരിച്ചടവ് വൈകിയ വായ്പകളെ കിട്ടാക്കട ഗണത്തിൽ പ്പെടുത്താനുള്ള നിർദ്ദേശം അദ്ദേഹത്തിൻ്റേതായിരുന്നു. വേൾഡ് ബാങ്കിലും ഐഎംഎഫിലും പ്രവർത്തിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിൽക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.