കൊറോണ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്; മൂന്നാഴ്ച നിർണായകമെന്ന് കേന്ദ്രം

ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗത്തിൽ രാജ്യം പ്രതിസന്ധിയിലേക്കു കടക്കുമ്പോൾ വൈറസിന്റെ തീവ്രവ്യാപനം നിയന്ത്രിക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ.

കോവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് സർക്കാർ.രാജ്യത്ത് രണ്ടാംതരംഗത്തിൽ മരണനിരക്ക് കുറവാണ്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്തെ സ്ഥിതി ഗുരുതരമാണെങ്കിലും ദേശീയ ലോക്ക്ഡൗണിനെക്കുറിച്ച്‌ കേന്ദ്രം ആലോചിക്കുന്നില്ല. അതുകൊണ്ടുതന്നെ കുടിയേറ്റ തൊഴിലാളികൾ തിരികെ നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ട്രെയിൻ സർവ്വീസ് നിർത്തി വയ്ക്കാൻ ആലോചിക്കുന്നില്ല. നാട്ടിലേക്ക് മടങ്ങാനായി ഡെൽഹിയടക്കമുള്ള നഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ തിരക്ക് കൂട്ടുന്ന സാഹചര്യത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.