Home Covid-19 ആശങ്ക വിതച്ച് ഡെല്‍ഹിയില്‍ കൊറോണ മരണനിരക്ക് കുതിച്ചുയരുന്നു

ആശങ്ക വിതച്ച് ഡെല്‍ഹിയില്‍ കൊറോണ മരണനിരക്ക് കുതിച്ചുയരുന്നു

0

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധയുടെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകളും പുറത്ത് വരുന്നു. ഇന്നലെ മാത്രം ഡെല്‍ഹിയില്‍ 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊറോണ രാജ്യത്ത് വ്യാപകമായതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെല്‍ഹിയിലെ മരണനിരക്ക് ഇപ്പോള്‍ 26.12 ശതമാനമാണ്. 23,686 കേസുകളാണ് ഇന്നലെ മാത്രം ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഡെല്‍ഹി നഗരത്തിൽ മാത്രം 823 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച മാത്രം ഡെൽഹിയിൽ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പോസിറ്റീവ് നിരക്ക് 29.74 ശതമാനമായി ഉയർന്നു. 161 മരണങ്ങളാണ് ഞായറാഴ്ച മാതം റിപ്പോർട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here