ഭീമ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയത് ‘റോബിൻ ഹുഡ്’

തിരുവനന്തപുരം: ഭീമ ജുവലറി ഉടമ ഡോ. ബി. ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ബിഹാറിൽ റോബിൻഹുഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇർഫാനാണ് മോഷണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.

ആന്ധ്രാ പൊലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലെ ചിത്രം നേരത്തെ പൊലീസ് പുറത്തു വിട്ടിരുന്നു. വിഷു ദിനത്തിലാണ് ഭീമ ജുവലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്.

രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. മകൾ ബംഗളൂരുവിലേക്ക് പോകാനായി തയ്യാറാക്കി വച്ച ബാഗിനകത്തു നിന്നുമാണ് ഡയമണ്ടും പണവും മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വലത് തോളിൽ ടാറ്റു പതിച്ച വ്യക്തിയാണ് മോഷണം നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.