ലണ്ടന്‍: കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവരെ ചുവപ്പ് പട്ടികയിൽപെടുത്തി കര്‍ശനമായ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടണ്. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് യാത്ര വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് തിരികെയെത്തിയ 103 പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്ന വരുന്നവരെ ബ്രിട്ടീഷ് പൗരന്മാര്ക്ക് അല്ലാതെ പ്രവേശനം ഉണ്ടാകില്ലെന്നും മറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് പത്ത് ദിവസത്തെ ക്വാറെൈന്റനും ബ്രിട്ടണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.