ചെന്നൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്ത് മുതൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടയും.
രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രാത്രി ഒമ്പതിന് മുമ്പ് കടകൾ അടയ്ക്കണമെന്നും നിർദേശമുണ്ട്.
രാത്രി പത്ത് മുതൽ പുലർച്ചെ ആറു വരെ അതിർത്തികൾ അടയ്ക്കും. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.