Home Local News ബൈക്കിനു പിന്നിൽ നായയെ കെട്ടിവലിച്ച്‌ വീണ്ടും ക്രൂരത; നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ച്‌ ക്രൂരയാത്ര

ബൈക്കിനു പിന്നിൽ നായയെ കെട്ടിവലിച്ച്‌ വീണ്ടും ക്രൂരത; നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ച്‌ ക്രൂരയാത്ര

0

മലപ്പുറം: ബൈക്കിനു പിന്നിൽ നായയെ കെട്ടിവലിച്ച്‌ യുവാവിന്റെ ക്രൂരത. എടക്കരയിലാണു സംഭവം. നായയെ ഇരുചക്രവാഹനത്തിന്റെ പിറകിൽ കെട്ടിയിട്ട് വാഹനം ഓടിക്കുകയായിരുന്നു. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.

ബൈക്കിന് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയിരുന്നു. എന്നാൽ ആദ്യം ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. ബൈക്കിനു പിന്നിൽനിന്ന് നായയെ കെട്ടഴിക്കുന്ന രംഗവും വീഡിയോയിലുണ്ട്. നായയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here