ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ക്യാമ്പയിന്‍ ‘ടികാ ഉത്സവിനെ’ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ഒരു വാക്‌സിന്‍ ഉത്സവത്തിന്റെ തട്ടിപ്പ് മാത്രമാണ് നടക്കുന്നതെന്ന് രാഹുല്‍പറഞ്ഞു. കൃത്യമായ പരിശോധനകളില്ല. ആശുപത്രികളില്‍ കിടക്കകളില്ല, വെന്റിലേറ്ററുകളോ ഓക്‌സിജനോ വാക്‌സിനോ ലഭ്യമല്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കൊറോണ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി രൂപപ്പെടുത്തിയ പിഎം കെയേഴ്‌സ് ഇതാണോയെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുമ്പോഴും ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന ആരോപിച്ച രാഹുല്‍ നേരത്തേയും രംഗത്തെത്തിയിരുന്നു.
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കെ പരമാവധി ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നാല് ദിവസത്തേക്കായിരുന്നു വാകസിന്‍ ഉത്സവം. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമായി എന്നതാണ് സംശയം.