സമയബന്ധിത വാക്സിനേഷൻ സംസ്ഥാനങ്ങളുടെ ചുമതല ; ഇന്ത്യയിൽ വാക്സീൻ ക്ഷാമമില്ല: ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ

ന്യൂഡെൽഹി: ഇന്ത്യയിൽ വാക്സീൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ആവശ്യപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും വാക്സീൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

വാക്സീൻ ക്ഷാമം പരിഹരിക്കാൻ വിദേശ വാക്സീൻ ഉപയോഗ നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ വാക്സീൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം മാറ്റത്തിന് തയ്യാറായത് .

അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ കേസുകൾ വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം ശക്തമാക്കും. രാജ്യത്ത് ആവിശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ വാക്സീൻ വിദേശത്തേക്ക് അയക്കരുതെന്നും ശൈലജ ആവശ്യപ്പെട്ടു.