അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം,സത്യ പ്രതിജ്ഞ ലംഘനം; കെ ടി ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ല: ലോകായുക്ത

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യ പ്രതിജ്ഞ ലംഘനവും നടത്തിയ മന്ത്രി കെടി ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് തോമസും ഉപലോകായുക്ത ജസ്റ്റിസ് ഹരുൺ ഉൽ റഷീദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചു. തൻറെ ജേഷ്ടൻ്റെ മകനെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ കെടിഅദീപിനെ ന്യൂന പക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി യോഗ്യതകളിൽ ഇളവ് വരുത്തി നിയമനം നൽകിയത് വഴി മന്ത്രി ജലീൽ അഴിമതിയും സ്വജന പക്ഷേപാതവും കാട്ടിയെന്നതിനാൽ മന്ത്രിയ്ക്ക് തലസ്ഥാനത്ത് തുടരുവാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് യുവജന വിഭാഗം നേതാവ് പികെഫിറോസ് നൽകിയ ഹർജിയിലാണകോടതിയുടെ കണ്ടെത്തൽ.

മന്ത്രി വ്യക്തി താൽപ്പര്യം താത്പര്യം കണക്കിലെടുത്താണ് നിയമം നടത്തിയത്. ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹം സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നതായി തെളിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും റിപ്പോർട്ട് പറയുന്നു. ലോകയുക്ത ചട്ടം 12( 3) പ്രകാരം മേൽ നടപടികൾക്കായി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതായും ഉത്തരവിൽ പറയുന്നു.

കേസിലെ വാദം പൂർത്തിയായിരുന്നുവെങ്കിലും വിധി പ്രഖ്യാപനം ഏപ്രിൽ ആറിന് ശേഷമേ നടത്താൻ പാടുള്ളൂവെന്ന് ജലീലിന്റെ അഭിഭാഷകൻ വിചാരണവേളയിൽ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയിൽ ഹാജരായി.