ബാലുശ്ശേരിയിൽ കോൺ​ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു.

കോഴിക്കോട്: ബാലുശ്ശേരിയിൽ കോൺ​ഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ബാലുശ്ശേരി ഉണ്ണിക്കുളത്താണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം എന്നാണ് സൂചന.

വ്യാഴാഴ്ച രാത്രി പ്രദേശത്ത് എൽഡിഎഫ് – യുഡിഎഫ് സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്ത നിലയിലാണ്.