ന്യൂഡെൽഹി : ബാങ്കിംഗ്, വ്യാപാര സ്ഥാപനങ്ങൾ, പൊതുവിതരണ സമ്പ്രദായം എന്നിവയ്ക്ക് ഇളവ് നൽകിയതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. തേയിലത്തോട്ടങ്ങളിൽ അമ്പതു ശതമാനം തൊഴിലാളികളെ പണിയെടുപ്പിക്കാൻ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
പാരമേഖലയിൽ ഇളവുകൾ ഉള്ളത് എന്തിനൊക്കെയെന്ന് വിശദമായി പരിശോധിക്കാം:
- റേഷൻ ഷോപ്പുകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് – എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്.
- ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
- അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം.
- ടെലികമ്മ്യൂണിക്കേഷൻസ്, ഇന്‍റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യസർവീസുകൾ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യം.
- ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ- കൊമേഴ്സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
- പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ൽ സ്റ്റോറേജ് വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം തുറക്കാം.
- പവർ ജനറേഷൻ സംബന്ധമായ എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
- സെബി അംഗീകരിക്കുന്ന എല്ലാ കാപിറ്റർ, ഡെറ്റ് മാർക്കറ്റ് സർവീസുകൾക്കും തുറക്കാം (ഇത് പുതിയ നിർദേശമാണ്)
- കോൾഡ് സ്റ്റോറേജുകൾക്കും ഗോഡൗണുകൾക്കും പ്രവർത്തനാനുമതി
- സ്വകാര്യ സെക്യൂരിറ്റി സർവീസുകൾക്ക് പ്രവർത്തിക്കാം (പുതിയ നിർദേശമാണ്)
- ഡാറ്റ, കോൾ സെന്‍ററുകൾ (സർക്കാർ സേവനങ്ങൾക്ക് മാത്രം)
- കൃഷിസംബന്ധമായ സേവനങ്ങൾ നൽകേണ്ട എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം
- കൃഷി അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട custom hiring centres – തുറക്കാം
- കൃഷി അനുബന്ധ ഉപകരണങ്ങൾ സർവീസ് ചെയ്യാനോ സ്പെയർ പാർട്സുകൾ വിൽക്കാനോ കട തുറക്കാം
- ഹൈവേകളിൽ ട്രക്ക് റിപ്പയർ ചെയ്യുന്ന കടകൾക്ക് തുറക്കാം.
- മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തുറക്കാം.
ബാക്കിയെല്ലാ സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നടപടികൾ തുടരണം.
വ്യവസായ സ്ഥാപനങ്ങളിൽ ഇളവ് ഏതിനൊക്കെ?
- അവശ്യസാധനങ്ങളോ, മരുന്നുകളോ, മെഡിക്കൽ ഉപകരണങ്ങളോ കൊണ്ടുപോകുന്നവർക്ക് ഇളവ്
- തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾ സംസ്ഥാനസർക്കാരിന്‍റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം (പുതിയ നിർദേശമാണ്)
- കൽക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവർത്തിക്കാം (നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം)
- ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കൽ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവർക്ക് തുറക്കാം.
- തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.
ഗതാഗതമേഖലയ്ക്ക് ഇളവുകളുണ്ടോ?
- അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ വാഹനങ്ങൾ ഉപഓഗിക്കാവൂ.
- അഗ്നിശമനസേന, പൊലീസ് വാഹനങ്ങൾ, ആംബുലൻസ് അടക്കമുള്ള എമർജൻസി സേവനങ്ങൾ
- റെയിൽവേ, എയർപോർട്ട്, സീപോർട്ട് എന്നിവകളിൽ ചരക്ക് നീക്കം മാത്രം.
-4. അന്തർസംസ്ഥാനചരക്ക് ‘നീക്കത്തിനായി വാഹനങ്ങൾ ഉപയോഗിക്കാം
- പെട്രോളിയം, എൽപിജി, ഭക്ഷണവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുപോകാൻ അന്തർസംസ്ഥാനഗതാഗതം അനുവദിക്കും.
- കൊയ്ത്തുപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കും. അത് അതിർത്തി കടന്നും കൊണ്ടുപോകാം. (പുതിയ നിർദേശമാണ്)
- വിദേശ പൗരൻമാർക്ക് ഇന്ത്യയിൽ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം മാത്രം.