മേൽപ്പാലം തകർന്നുവീണ്​ മൂന്ന്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു

ഗുരുഗ്രാം: ഗുഡ്​ഗാവ്​ – ദ്വാരക അതിവേഗ പാതയിൽ നിർമാണം നടക്കുന്ന മേൽപ്പാലം തകർന്നുവീണ്​ മൂന്ന്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു​. ദൗലദാബാദിന്​ സമീപം രാവിലെ ഏഴരയോടെയാണ്​ അപകടം.

അപകടത്തിൽ പരിക്കേറ്റ മൂന്ന്​ തൊഴിലാളികളെ സമീപത്തെ ആശുപത്രിയിലേക്ക്​ മാറ്റി. തുടർന്ന് ഫയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. മേൽപ്പാലത്തിൻ്റെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നുവെന്നാണ്​ വിവരം.