ആഘോഷങ്ങളോട് അനുബന്ധിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നൽകരുത്; കൊറോണ മാനദണ്ഡം കർശനമാക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്തെ കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിർദ്ദേശം നൽകി.

രാജ്യത്ത് ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിമാർക്ക് ഹോം സെക്രട്ടറി അജയ് ബല്ല കത്തയച്ചത്. തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കൊറോണ നിയന്ത്രണത്തിനാവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച്‌ മഹാരാഷ്ട്രയിലും പഞ്ചാബിലുമാണ് സ്ഥിരി രൂക്ഷമായത്.