ഇ​ര​ട്ട​വോ​ട്ടിൽ ക​ള​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ന​ട​പ​ടി​

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ഇ​ര​ട്ട​വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന മാ​ർ​ച്ച്‌ 30ന് ​അ​വ​സാ​നി​ക്കും. വോ​ട്ട് ഇ​ര​ട്ടി​പ്പ് വ​ന്ന​തി​ൻ്റെ കാ​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ർ​മാ​ർ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. നി​ല​വി​ലെ പ​രി​ശോ​ധ​ന​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​റോ​നെ​റ്റ് സോ​ഫ്റ്റ്‌വ​യ​റി​ൻ്റെ ഉ​പ​യോ​ഗ​വും വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന തു​ട​ർ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം കോ​ട​തി​യെ ബോ​ധി​പ്പി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി.

ഇ​ര​ട്ട​വോ​ട്ടി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഹ​ർ​ജി വീ​ണ്ടും തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ന് മു​ൻ​പ് ക​മ്മീ​ഷ​ൻ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

131 മണ്ഡലങ്ങളിലായി നാലരലക്ഷത്തോളം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നാണ് ഹർജിയിലെ വാദം. വ്യാജവോട്ട് ചേർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം. അവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.