കൊറോണ ഭീതി അകന്നെന്ന് പറയാന്‍ കഴിയില്ല ; ലോക്ക്ഡൗണിൽ ഇളവില്ല; മന്ത്രി സുനിൽ കുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയെന്നത് അസാധ്യമാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. മെയ് 3 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി .

‘അയല്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞെന്ന് കരുതി കൊറോണ ഭീതി അകന്നെന്ന് പറയാന്‍ കഴിയില്ല . ലോക്ക്ഡൗണിലെ തുടര്‍ തീരുമാനങ്ങള്‍ കേന്ദ്ര മാര്‍ഗ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.