ഹൈദരാബാദ്: റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പതിനൊന്നേമുക്കാൽ കോടിയോളം രൂപ വില വരുന്ന 25 കിലോ സ്വർണ്ണവുമായി മൂന്ന് പേർ പിടിയിൽ. വിദേശത്ത് നിന്നും എത്തിച്ച സ്വർണ്ണമാണ് പിടികൂടിയിരിക്കുന്നത്.
സ്വർണ്ണം കടത്താൻ ഉപയോഗിച്ച 25 ലക്ഷം രൂപ വിലവരുന്ന ആഡംബര കാറും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സ്വർണ്ണക്കടത്തിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
അസാമിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം സ്വർണ്ണക്കടത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അസാം രജിസ്ട്രേഷനുള്ള വാഹനമാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചിരുന്നത്. ഗുവാഹതിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള 2500 കിലോമീറ്റർ യാത്രയ്ക്കിടെ സംഘം നടത്തിയ ഇടപാടുകൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡി ആർ ഐ അറിയിച്ചു.