ശബരിമലയടക്കം മുന്‍നിര്‍ത്തി വോട്ട് പിടിക്കാന്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്; ഏതുവിധേയനെയും ഭരണം പിടിക്കാൻ നീക്കം

കൊച്ചി: ഭൂരിപക്ഷ വർഗിയ പ്രീണന നയം കളമശ്ശേരിയിൽ ചർച്ചാ വിഷയം. എന്നാൽ ഇടതു മുന്നണിയുടെ താത്കാലിക നേട്ടത്തിനായുള്ള നിലപാട് കുതന്ത്രമാണെന്ന് ബഹുഭൂരിപക്ഷം ഹൈന്ദവ വോട്ടർമാരും തിരിച്ചറിഞ്ഞതോടെ ആപ്പിൽ ആയിരിക്കയാണ് ഇടതുക്യാമ്പ്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ച നിലപാട് മുന്നണിക്ക് ലോക് സഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആണ് ഏല്പിച്ചത്.

സാഹചര്യം തിരിച്ചറിഞ്ഞ് ചുവട് മാറ്റി നിലപാട് മയപ്പെടുത്തിയിരിക്കയാണ് ഇപ്പോൾ പിണറായിയും ഇടതു നേതാക്കളും. ശബരിമലയും ആയി ബന്ധപ്പെട്ട കോടതി വിധി എന്തായാലും ജനങ്ങളുമായ് ചർച്ച ചെയ്തേ തീരുമാനം എടുക്കു എന്നാണ് ഇപ്പോൾ പറയുന്നത്. മുമ്പ് തോന്നാത്ത വൈകി ഉദിച്ച ബുദ്ധി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു മാത്രം ഉള്ളതാണ്.

പറയുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ കോടതിയിൽ കൊടുത്ത സത്യവാങ്‌മൂലം തിരുത്തി കൊടുക്കയാണ് വേണ്ടത്. എന്നാൽ യു ഡി എഫ്‌ ഉന്നയിച്ച പ്രസ്‌തുത ആവശ്യം കേട്ടില്ലെന്ന് ഭവിക്കയാണ് സർക്കാരും ഇടതു നേതാക്കളും. അപ്പോൾ ഇരട്ട താപ്പുവ്യക്തം.

ഭൂരിപക്ഷ വർഗീയ പ്രീണനം വഴി നേട്ടം ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾക്ക് എൻ എ സ് എ സിന്റെ വിട്ടു വീഴ്ച്ച ഇല്ല എന്ന പ്രസ്താവനയും പ്രശ്നം ആണ്. ഓര്‍ത്തഡോക്‌സ്-യാക്കോബായ തർക്കത്തിൽ ഇരുപക്ഷത്തെയും ഒരേപോലെ പ്രീണിപ്പിച്ചു നിർത്തി നേട്ടം ഉണ്ടാക്കാം എന്നായിരുന്നു ഇടത് മുന്നണിയുടെ വിചാരം.

രണ്ടു വള്ളത്തിൽ ചവിട്ടിയുള്ള അഴ കൊഴമ്പൻ നയം ഇരു സഭകളും തിരിച്ചറിഞ്ഞു എന്ന് മാത്രമല്ല എന്നും വിശ്വാസ സമൂഹത്തോട് സിപിഎം സ്വീകരിച്ചുപോന്ന നിലപാടും ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇതോടെ കാലേകൂട്ടി തയാറാക്കിയ പദ്ധതികൾ എല്ലാം പൊളിഞ്ഞതിന്റെ ജാള്യതയിൽ ആണ് ഇടതു മുന്നണി നേതൃത്വം.