ന്യൂഡെൽഹി: വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികൾ സുപ്രീം കോടതി തള്ളി. സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികൾ തള്ളിയത്.
കൊറോണ പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയില്‍ എത്തിയത്.
മോറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളാൻ കോടതിക്ക് സാധിക്കില്ല. എന്നാൽ ഈ കാലയളവിൽ ബാങ്കുകൾ കൂട്ടുപലിശ ഈടാക്കിയത് ന്യാകരിക്കാനാകില്ല. പിഴ പലിശ ഈടാക്കിയ തുക ബാങ്കുകൾ തിരികെ നൽകണമെന്നും സുപ്രീം കോടതി നിർദേശം നൽകി.