Home State പ്രചരണത്തിനിടെ പൂഞ്ഞാറിൽ പിസി ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റം; കൂക്കിവിളിച്ച് ഒരു വിഭാഗം ; തെറിവിളിച്ച് പി സി ജോർജ്ജ്

പ്രചരണത്തിനിടെ പൂഞ്ഞാറിൽ പിസി ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റം; കൂക്കിവിളിച്ച് ഒരു വിഭാഗം ; തെറിവിളിച്ച് പി സി ജോർജ്ജ്

0

ഈരാറ്റുപേട്ട: പ്രചരണ പ്രവർത്തനത്തിനിടെ പൂഞ്ഞാർ മണ്ഡലത്തിലെ സ്ഥാനാർത്ഥി പിസി ജോർജും നാട്ടുകാരം തമ്മിൽ വാക്കേറ്റം. പിസി ജോർജിന് നേരെ നാട്ടുകാരിൽ ചിലർ കൂവുകയായിരുന്നു. ഇതിൽ പ്രകോപിതനായ പിസി ജോർജ് കൂവിയവരെ അസഭ്യം പറയുകയായിരുന്നു.

പിസി ജോർജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. മുസ്‌ലിം ജനവിഭാഗങ്ങൾക്ക് നേരെ പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപണം ഈരാറ്റുപേട്ട ഭാഗത്തുണ്ടായിരുന്നു.

സംസ്ഥാനത്ത് തൂക്ക് സഭ വരും. ബിജെപി അഞ്ച് സീറ്റ് വരെ നേടുമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. പൂഞ്ഞാറിന്റെ ശക്തി സർക്കാർ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുമെന്നും പിസി ജോർജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here