ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​തു​വി​മ​ർ​ശ​നം അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ൻ​എ​സ്‌എ​സ്

ച​ങ്ങ​നാ​ശേ​രി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​തു​വി​മ​ർ​ശ​നം അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ൻ​എ​സ്‌എ​സ്. രാ​ഷ്ട്രീ​യ​നി​ല​പാ​ടി​ൻ്റെ പേ​രി​ലല്ല ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്‌എ​സ് ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. പാ​ർ​ല​മെ​ൻറി മോ​ഹ​ങ്ങ​ൾ എ​ൻ​എ​സ്‌എ​സി​നോ നേ​താ​ക്ക​ൾ​ക്കോ ഇ​ല്ലെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

വി​ശ്വാ​സം, ആ​ചാ​രം എ​ന്നി​വ സം​ര​ക്ഷി​ക്കാ​ൻ മ​റ​ക്കു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കും. വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് എ​ന്നും എ​ൻ​എ​സ്‌എ​സ്. അ​തി​ൽ രാ​ഷ്ട്രീ​യം കാ​ണു​ന്നി​ല്ല. ഇ​ട​തു വി​മ​ർ​ശ​ന​ങ്ങ​ളെ ത​ള​ളി​ക്ക​ള​യു​ന്നു​വെ​ന്നും ജി സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാ നങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നുപോകുന്നവർക്ക് തിരിച്ചടി ഉണ്ടാകും. ശബരിമല വിഷയത്തിന്റെ പേരിൽ സംഘടനയ്‌ക്കെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നതായും എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

എൻ.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതൽ ഇറങ്ങിത്തിരിച്ചത്. സംഘടനയ്‌ക്കോ, സംഘടനാ നേതൃത്വത്തിലുള്ള വർക്കോ പാർലമെന്ററിമോഹങ്ങളൊന്നുംതന്നെയില്ല.

സ്ഥാനമാനങ്ങൾക്കോ രാഷ്ടീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയനേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം നിലകൊണ്ടിട്ടുള്ളത്. എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്, അതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും എൻ.എസ്.എസ് പറയുന്നു.