ന്യൂഡെൽഹി: മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. 2019–ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു.
മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണൗത്തിനാണ്. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം.
അതേസമയം മികച്ച നടനുള്ള പുരസ്കാരം രണ്ടുപേർക്കാണ്. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഭോസ്ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്പെയിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മലയാള ചിത്രം ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യർ ആണ് മികച്ച നവാഗത സംവിധായകൻ. ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ
പ്രത്യേക ജൂറി പരാമർശം- ബിരിയാണി
സ്പെഷ്യൽ എഫക്ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ
മികച്ച വരികൾ- കോളാമ്ബി, പ്രഭ വർമ
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ്ചിത്രം- അസുരൻ
മികച്ച ഹിന്ദി ചിത്രം; ഛിഛോരെ
മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി
മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ
മികച്ച സഹനടൻ- വിജയ് സേതുപതി
മികച്ച നടി- കങ്കണ റണാവത്ത്
മികച്ച നടൻ- മനോജ് വാജ്പേയി, ധനുഷ്