സംസ്ഥാനത്ത് 14 ജ്വല്ലറികളിൽ കസ്റ്റംസ് റെയ്ഡ്

കാസർകോട്: സംസ്ഥാനത്ത് 14 ജ്വല്ലറികളിൽ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. ജ്വല്ലറികൾ നികുതി അടയ്ക്കാതെ വെട്ടിച്ച 12 കോടി രൂപ, കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിലേയ്ക്ക് അടപ്പിച്ചു.

ഒരു ജ്വല്ലറിക്ക് രണ്ട് കോടി രൂപയാണ് നികുതി അടക്കേണ്ടി വന്നത്. ഒരു കോടിയും 50 ലക്ഷവും അതിന് താഴെയും അടച്ച ജ്വല്ലറികളുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ അക്കൗണ്ടുകൾ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉദ്യോഗസ്ഥർ അവിടെ നിന്നു തന്നെ നിരീക്ഷിച്ചു വരുന്നുണ്ട്.

കാസർഗോഡ് ജില്ലയിലെ 14 ജ്വല്ലറികളിൽ നടത്തിയ റെയ്ഡിൽ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും 70 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഇത് ആദ്യമായാണ് ഒരേ സമയം 14 ജ്വല്ലറികളിൽ റെയ്ഡ് നടന്നത്.

മിക്ക ജ്വല്ലറികളിലും നികുതി വെട്ടിപ്പ് നടന്നതായി പരിശോധനാ വിഭാഗത്തിന് കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.