Home National തമിഴ് നടൻ തീപ്പെട്ടി ഗണേശൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

തമിഴ് നടൻ തീപ്പെട്ടി ഗണേശൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

0

ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയ നടൻ തീപ്പെട്ടി ഗണേശൻ എന്ന കാർത്തിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിൽ വച്ചാണ് അന്ത്യം. ബില്ല 2, തേൻമേർക്കു പരുവക്കാട്ര്, നീർപ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്‍താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

കാർത്തിക്കിന് ശ്രദ്ധേയ വേഷങ്ങൾ നൽകിയ സംവിധായകൻ സീനു രാമസാമിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. “എൻറെ ചിത്രങ്ങളിൽ അഭിനയിച്ച തീപ്പെട്ടി ഗണേശൻ എന്ന കാർത്തിക്കിൻ്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആദരാഞ്ജലികൾ ഗണേശാ”, സീനു രാമസാമി ട്വീറ്റ് ചെയ്‍തു.

ലോക്ക് ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാർത്തിക് നടൻ അജിത്തിനോട് സഹായം അഭ്യർഥിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അജിത്ത് മാത്രമാണ് തന്നെ യഥാർഥ പേരായ കാർത്തിക് എന്ന് വിളിച്ചിരുന്നതെന്നും തൻറെ ദുരവസ്ഥ അറിഞ്ഞാൽ അദ്ദേഹം സഹായിക്കുമെന്നും കാർത്തിക് വീഡിയോയിൽ പറഞ്ഞിരുന്നു. രാഘവ ലോറൻസ്, സ്നേഹൻ എന്നിവർ കാർത്തിക്കിൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here