Home Politics എലത്തൂർ എൻസികെയ്ക്ക് തന്നെ; സുൽഫിക്കർ മയൂരി സ്ഥാനാർത്ഥിയാകും: എംഎം ഹസൻ

എലത്തൂർ എൻസികെയ്ക്ക് തന്നെ; സുൽഫിക്കർ മയൂരി സ്ഥാനാർത്ഥിയാകും: എംഎം ഹസൻ

0

എലത്തൂർ : എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ നൽകാൻ യുഡിഎഫ്. എൻസികെയുടെ സുൽഫിക്കർ മയൂരി തന്നെ മൽസരിക്കുമെന്ന് യുഡിഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. നാമനിർദേശപത്രിക കൊടുത്ത കോൺഗ്രസ്, യുഡിഎഫ് സ്ഥാനാർഥികൾ പിൻവലിക്കണം. കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം അടുത്ത തിരഞ്ഞെടുപ്പിൽ പരിഗണിക്കും.

യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിക്കണം. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ അഭിപ്രായം മാനിക്കുമെന്നും ഹസൻ വ്യക്തമാക്കി. എന്നാൽ, പത്രിക പിൻവലിക്കുന്നത് മണ്ഡലം കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് യു.വി. ദിനേശ്മണി പറഞ്ഞു. അതിനിടെ, യുഡിഎഫ് തീരുമാനം എതിർത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി.

പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കെയാണ് സുപ്രധാന തീരുമാനം. സമാന്തര സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസ്‌ പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെ.പി.സി. സി നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. സീറ്റ് വിട്ട് നൽകില്ല എന്ന് മാണി സി കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here