മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ ഇ​ല്ലാ​യ്മ ചെ​യ്ത് കുത്തകകള്‍ക്ക് വി​ല്‍ക്കാ​ൻ ശ്ര​മം; സം​സ്ഥാ​ന സര്‍ക്കാറിനെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശ​ന​വു​മാ​യി കൊ​ല്ലം ലത്തീ​ന്‍ രൂ​പ​ത

കൊ​ല്ലം: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നും കു​ത്ത​ക​ക​ള്‍ക്ക് വി​ല്‍ക്കാ​നു​മു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​മ​ര്‍ശ​ത്തോടെ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശ​ന​വു​മാ​യി കൊ​ല്ലം ല​ത്തീ​ന്‍ രൂ​പ​ത. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ക്കെ​തി​രാ​യ ഇ​ട​യ​ലേ​ഖ​നം ഇന്ന് രൂപതയിലെ ല​ത്തീ​ന്‍ പ​ള്ളി​ക​ളി​ല്‍ വാ​യിച്ചു. കോ​ര്‍പ​റേ​റ്റു​ക​ള്‍ക്കും സ്വ​കാ​ര്യ കു​ത്ത​ക​ക​ള്‍ക്കും മു​ന്‍ഗ​ണ​ന ന​ല്‍കി നി​ല​വി​ലെ മ​ത്സ്യ​മേ​ഖ​ല​യെ ത​ക​ര്‍ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം ന​ട​ന്നെ​ന്ന ആ​ക്ഷേ​പം ഇ​തി​ലു​ണ്ട്.

ടൂ​റി​സ​ത്തി​ൻ്റെയും വി​ക​സ​ന​ത്തിെൻ്റെയും പേ​രു​പ​റ​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളെ ത​ക​ര്‍ത്തെ​റി​യാ​നാ​ണ് ശ്ര​മ​മെ​ന്നും ഇ​ത്ത​രം ന​യ​ങ്ങ​ള്‍ എ​തി​ര്‍ക്കേ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഇ​ട​യ​ലേ​ഖ​നത്തിൽ പ​റ​യു​ന്നു. ഇതിലൂടെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ ഇ​ല്ലാ​യ്മ ചെ​യ്യപ്പെടുകയാണ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​ത്ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി ലൈ​ഫ് മി​ഷ​നി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത് സം​സ്​​ഥാ​നം ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി. ബ്ലൂ ​എ​ക്കോ​ണ​മി എ​ന്ന പേ​രി​ല്‍ ക​ട​ലി​ല്‍ ധാ​തു​വി​ഭ​വ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഖ​ന​നാ​നു​മ​തി കേ​ന്ദ്രം ന​ല്‍കി എ​ന്നും ലേ​ഖ​ന​ത്തി​ലു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യു​ക​യും പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്നും നി​ല​നി​ല്‍പ്പിന്‍റെ പ്ര​ശ്‌​ന​മാ​ണെ​ന്നും പ​റ​യു​ന്നു.