ഓ​സ്ട്രേ​ലിയയിൽ കനത്ത മഴ; സി​ഡ്നി​യി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​മാ​യ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ സി​ഡ്നി​യി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു. സി​ഡ്നി​യു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വ​ര​ഗം​ബ ഡാം ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം നി​റ​ഞ്ഞു​ക​വി​ഞ്ഞു. ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട നി​ര​വ​ധി പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. മി​നി ടൊ​ർ​ണാ​ഡോ​യെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യാ​ണ് സി​ഡ്നി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​ത്തി​ന​ടി​ലാ​ക്കി​യ​ത്.