ഗു​രു​വാ​യൂ​രി​ലും ദേ​വി​കു​ളത്തും ബി​ജെ​പി പത്രിക തള്ളി; തലശേ​രി​യി​ൽ പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ബി​ജെ​പി

ക​ണ്ണൂ​ർ: ഗുരു​വാ​യൂ​രി​ലും ദേ​വി​കു​ളത്തും ബി​ജെ​പി പത്രിക തള്ളിയതോടെ ബിജെപിക്ക് സ്ഥാനാർഥി കളില്ലതായി. അതേ സമയം ത​ല​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ൻറും ത​ല​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന എ​ൻ. ഹ​രി​ദാ​സാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

സ​ത്യ​വാം​ഗ്‌​മൂ​ല​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട ഫോം “​എ’ ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഹ​രി​ദാ​സി​ൻറെ പ​ത്രി​ക ത​ള്ളി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​യും ഇ​ല്ലാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ ബി​ജെ​പി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി. അ​തേ​സ​മ​യം, ഗു​രു​വാ​യൂ​രി​ലും ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​യി​ല്ല. അ​ഡ്വ. നി​വേ​ദി​ത​യു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ്റെ ഒ​പ്പി​ല്ലാ​ത്ത​താ​ണ് പ​ത്രി​ക ത​ള്ളാ​ൻ കാ​ര​ണം. ഇ​വി​ടെ​യും ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​യി​ല്ല.

ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രു​ടെ പ​ത്രി​ക​ക​ളും ത​ള്ളി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ണ്ണാ ഡി​എം​കെ​യു​ടെ ആ​ർ.​എം. ധ​ന​ല​ക്ഷ്മി, ഡ​മ്മി സ്ഥാ​നാ​ർ​ഥി പൊ​ൻ​പാ​ണ്ടി, ബി​എ​സ്പി​യി​ൽ മ​ത്സ​രി​ക്കു​ന്ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് വ​ര​ണാ​ധി​കാ​രി ത​ള്ളി​യ​ത്. ഫോ​റം 26 പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.