കോൺഗ്രസ് വിടുന്നതിനെ കുറിച്ച്​ ആലോചനയില്ല: കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി വിടുന്നതിനെ കുറിച്ച്​ ആലോചനയില്ലെന്ന്​ കെപിസിസി വർക്കിങ്​ പ്രസിഡന്‍റ്​ കെ സുധാകരൻ. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ്​ കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസിന്​ വലിയ ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്​ മുന്നണികൾക്ക്​ ബദലായി ബിജെപി വളരുന്നത്​ തള്ളിക്കളയാനാവില്ല. ബിജെപിയെ വളരാൻ അനുവദിച്ചാൽ നിലവിലെ കേരള രാഷ്​ട്രീയം കലങ്ങിമറിയും. സംഘടനാ പോരായ്​മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന്​ നില നിൽപ്പില്ലെന്നും സുധാകരൻ പറഞ്ഞു. അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സുധാകരന്​ കോൺഗ്രസിന്​ അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. കോൺഗ്രസ്​ വിട്ട പി.സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.