ന്യൂഡെൽഹി: ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം ഒരു വര്‍ഷത്തിനകം നിലവില്‍ വരും. ഇതോടെ രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു.
വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി സഭയില്‍ വ്യക്തമാക്കി.