രണ്ടു ഡോസ് കൊറോണ വാക്സീൻ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് കൊറോണ

കൊല്ലം: രണ്ടു ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് കൊറോണ. മാർച്ച് മൂന്നിനാണ് ഇവർ രണ്ടാം ഡോസ് സ്വീകരിച്ചത്. എന്നാൽ രണ്ടുദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചാൽ കൊറോണ പോസിറ്റീവാകാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ ആർ സന്ധ്യ പറഞ്ഞു. വാക്സീന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കൊറോണ ആന്റിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കുകയുള്ളൂവെന്നും അതിനാൽ ഇക്കാലയളവിൽ ജാഗ്രത തുടരണമെന്നും അവർ വ്യക്തമാക്കി.