ചെന്നൈ: സംവിധായകന് എസ് പി ജനനാഥന്(61) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെ പത്ത് മണിക്കാണ് അന്ത്യം. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി സഹോദരന് അറിയിച്ചു.
കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനായ ജനനാഥന് വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് ഇപ്പോള്‍ ഒരുക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയ അദ്ദേഹം വൈകിട്ട് നാല് മണി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ തിരക്കിയെത്തിയത്. ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് സംവിധായകനെ ബോധമില്ലാത്ത നിലയില്‍ കാണ്ടത്.