ഡെറാഡൂണ്‍: കഴിഞ്ഞ നൂറ് മണിക്കൂറിനിടെ ഉത്തരാഖണ്ഡിൽ ഒറ്റ കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.
രോഗം ബാധിച്ച ഏഴുപേര്‍ രോഗമുക്തരായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബന്ബൂല്പുരയില് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.