ന്യൂഡെൽഹി: നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അത്തരമൊരു ചർച്ച എങ്ങും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. നിങ്ങൾ എന്തെങ്കിലും പടച്ചുണ്ടാക്കും. താൻ അതിന് വിശദീകരിക്കാൻ നിൽക്കണം. അതിന് കഴിയില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
നേമത്ത് കോൺഗ്രസ് സ്ഥാനാർഥിയാവാൻ ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന പ്രചാരണം. സ്ഥാനാർഥി നിർണയം സംബന്ധിച്ച ഹൈക്കമാൻഡ് ചർച്ചകൾ പുരോഗമിക്കുകയാണ്.