പ്രധാനമന്ത്രിയുടെ മാതാവ് കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ന്യൂഡെൽഹി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ മോദി. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

“എൻ്റെ അമ്മ കൊറോണ വാക്‌സിൻ സ്വീകരിച്ച കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. വാക്‌സിനെടുക്കാൻ യോഗ്യരായ ആളുകൾ ചുറ്റിലുമുണ്ടെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കണമെന്നും സഹായിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു- ” മോദി ട്വീറ്റ് ചെയ്തു .

വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിയും കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മാർച്ച്‌ ഒന്നിന് എയിംസിൽ വെച്ചായിരുന്നു പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി നിർദ്ദേശിച്ചിരുന്നു