Home Covid-19 കൊറോണ രോഗികളെ കണ്ടെത്താൻ പൊലീസ് നായ്ക്കളെ രംഗത്തിറക്കി യുഎഇ

കൊറോണ രോഗികളെ കണ്ടെത്താൻ പൊലീസ് നായ്ക്കളെ രംഗത്തിറക്കി യുഎഇ

0

ദുബായ്: കൊറോണ രോഗികളെ കണ്ടെത്താൻ യുഎഇ പൊലീസ് നായ്ക്കളെ രംഗത്തിറക്കി. പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളുടെ സ്‌പെഷ്യൽ യൂണിറ്റിനെയാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട പരിപാടികൾ നടക്കുന്ന വേദിയിലായിരിക്കും ഇവയുടെ സേവനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധിച്ചിട്ടും മറച്ചുവെക്കുന്നത് യുഎഇയിൽ ഗുരുതര കുറ്റമാണ്. സംശയിക്കപ്പെടുന്ന ആളുകളുടെ കക്ഷത്തിൽ നിന്നുള്ള ഹൈസ്പീഡ് സാമ്പിളാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. ഇവ മണത്തു നോക്കുന്ന നായ്ക്കൾ രോഗിയെ കണ്ടെത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതിനുള്ള പരിശീലനം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

യുഎഇയിലെ ഫീൽഡ് ആശുപത്രികളിൽ പരീക്ഷണം നടത്തിയ ശേഷമാണ് നായ്ക്കളെ രംഗത്തിറക്കുന്നത്. കെ9 എന്ന പേരിലാണ് പൊലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങൽ പൊലീസ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here