Home State ചിഞ്ചു റാണിക്കെതിരെ സിപിഐയിൽ പൊട്ടിത്തെറി; പ്രതിഷേധ പ്രകടനം

ചിഞ്ചു റാണിക്കെതിരെ സിപിഐയിൽ പൊട്ടിത്തെറി; പ്രതിഷേധ പ്രകടനം

0

കൊല്ലം: സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലത്ത് സിപിഐയിൽ പൊട്ടിത്തെറി. ജെ ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രാദേശിക നേതാവ് എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സിപിഐ സംസ്ഥാന സമിതി അംഗമാണ് ജെ ചിഞ്ചുറാണി. പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് സിപിഐ കൊല്ലം ജില്ലാ നേതൃയോഗം ചിഞ്ചു റാണിയെ സ്ഥാനാർഥിയാക്കാനുള്ള നിർദ്ദേശം സംസ്ഥാന കൗൺസിലിന് നൽകിയത്. എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യമുന്നയിച്ച് സ്ത്രീകളടക്കം ഇരുന്നൂറോളം പേർ പ്രകടനത്തിൽ പങ്കെടുത്തു. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയർത്തി നേതാക്കൾ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയർത്തുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.നേരത്തെ, സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കുറ്റ്യാടിയിലും പൊന്നാനിയിലും സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here